

ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണം കവർന്ന കേസിൽ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ജയശ്രീ സമർപ്പിച്ച മുൻകൂർ ജാമ‍്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. ചൊവ്വാഴ്ച ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കും.
നേരത്തെ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ‍്യ ഹർജി തള്ളിയതിനെത്തുടർന്നാണ് ജയശ്രീ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ നാലാം പ്രതിയാണ് ജയശ്രീ. കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൊടുത്ത് വിടാൻ നിർദേശം നൽകിയിരുന്നത് ജയശ്രീയാണെന്നാണ് വിവരം. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് ജയശ്രീയുടെ വാദം.