Sexual assault case; The High Court will pronounce its verdict on actor Siddique's anticipatory bail plea on Tuesday
സിദ്ദിഖ്

ലൈംഗികാതിക്രമക്കേസ്; നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ‍്യപേക്ഷയിൽ ഹൈക്കോടതി ചൊവാഴ്ച്ച വിധി പറയും

തിരുവനന്തപുരം മ‍്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത് കേസിലാണ് നടൻ മുൻകൂർ ജാമ‍്യപേക്ഷ നൽകിയത്
Published on

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ‍്യപേക്ഷയിൽ ഹൈക്കോടതി ചൊവാഴ്ച്ച വിധി പറയും. തിരുവനന്തപുരം മ‍്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത് കേസിലാണ് നടൻ മുൻകൂർ ജാമ‍്യപേക്ഷ നൽകിയത്. തനിക്കെതിരായ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും മുൻകൂർ ജാമ‍്യം അനുവധിക്കണമെന്നും സിദ്ദിഖ് ആവശ‍്യപ്പെട്ടു.

വർഷങ്ങൾക്ക് മുൻപ് യുവനടി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയാണ് യുവതിയുടെ ലക്ഷ‍്യമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദിഖ് ജാമ‍്യപേക്ഷയിൽ വ‍്യക്തമാക്കി.

എന്നാൽ നടനെതിരെ യുവനടി നൽകിയ പരാതിയിൽ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന നടിയുടെ മൊഴി ശരിവയ്ക്കുന്നതാണ് തെളിവുകളെന്നും അന്വേഷണ സംഘം പറഞ്ഞു.