പാലക്കാട് ജില്ലയിൽ 40°C; അതീവജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്

സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ കൂടുതൽ ചൂടാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
പാലക്കാട് ജില്ലയിൽ 40°C; അതീവജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില. പാലക്കാട് ജില്ലയിൽ 40°C രേഖപ്പെടുത്തി.

കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിൽ 38°C കോട്ടയം, ആലപ്പുഴ ജില്ലകളിൽ 37 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ കൂടുതൽ ചൂടാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറ‍യുന്നു. സൂര്യാതാപവും നീജലീകരണവും വരാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com