മറ്റൊരാളുമായി ബന്ധമെന്ന് സംശയം; അക്ഷയകേന്ദ്രം ജീവനക്കാരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

നിരവധി കേസുകളിലെ പ്രതിയായ റഹീം ജയിൽ ശിക്ഷ കഴിഞ്ഞ് ദിവസങ്ങൾക്കു മുൻപാണ് പുറത്തിറങ്ങിയത്.
Representative image
Representative image

കൊല്ലം: പാരിപ്പള്ളിയിലെ അക്ഷയകേന്ദ്രം ജീവനക്കാരിയെ പട്ടാപ്പകൽ തീ കൊളുത്തി കൊലപ്പെടുത്തിയതിനു ശേഷം ഭർത്താവ് ജീവനൊടുക്കി. കർണാടകയിലെ കൊടക് സ്വദേശിയായ നാദിറയും ഭർത്താവ് റഹീമുമാണ് മരണപ്പെട്ടത്. നാദിറയ്ക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

തിങ്കളാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. നാദിറ ജോലിക്കെത്തിയ ഉടനെ റഹീം സ്ഥലത്തെത്തി തീ കൊളുത്തുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയായ റഹീം ജയിൽ ശിക്ഷ കഴിഞ്ഞ് ദിവസങ്ങൾക്കു മുൻപാണ് പുറത്തിറങ്ങിയത്. നാദിറ സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു. ഇതിനു പിന്നാലെ സ്വന്തം കഴുത്തറുത്ത റഹീം തൊട്ടടുത്ത കിണിറ്റിൽ ചാടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് റഹീമിന്‍റെ മൃതദേഹം പുറത്തെടുത്തത്. പാരിപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com