''നോ പറയാനുള്ള സാഹചര്യം ഇല്ലാത്ത സ്ത്രീകളോട്... അത് നിങ്ങളുടെ തെറ്റല്ല, മാറ്റം അനിവാര്യം''; ഡബ്ല്യൂസിസി

'ചേഞ്ച് ദി നരേറ്റീവ്‌' എന്ന ഹാഷ്‌ടാഗോടുകൂടിയാണ് ഡബ്ല്യൂസിസിയുടെ പോസ്റ്റ്
icc facebook page womens reactions based on hema committee report
ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫെയ്സ്‌ബുക്ക് പേജില്‍ പ്രത്യക്ഷമായ പോസ്‌റ്റ്
Updated on

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമ മേഖലയിൽ വിവാദങ്ങൾ ആളിക്കത്തുകയാണ്. ഇതിനെല്ലാം തുടക്കമിട്ട ഡബ്ല്യുസിസി ഇപ്പോഴിതാ ഒരു ഫെയ്സ് ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ്. രാവിലെ ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫെയ്സ്‌ബുക്ക് പേജില്‍ പ്രത്യക്ഷമായ പോസ്‌റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. 'ചേഞ്ച് ദി നരേറ്റീവ്‌' എന്ന ഹാഷ്‌ടാഗോടുകൂടിയാണ് ഡബ്ല്യൂസിസിയുടെ പോസ്റ്റ് .

ഫെയ്സ്‌ബുക്ക് പോസ്‌റ്റ്

‘നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല എന്ന് ബോധ്യപ്പെടുത്തുന്നു. ഒപ്പം നോ പറയാനുള്ള പ്രിവിലേജും സാഹചര്യവും ഉള്ള സ്ത്രീകളോട്, സുരക്ഷിതമായ തൊഴില്‍ ഇടം നമുക്ക് ഒരുമിച്ച് സൃഷ്‌ടിക്കാം.’

Trending

No stories found.

Latest News

No stories found.