
മാനന്തവാടി: തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ചു. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപത്തായിരുന്നു അപകടം. മരിച്ചവരിൽ അധികവും വയനാട് സ്വദേശികളാണ്.
മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഡ്രൈവറെ കൂടാതെ 12 പേരാണു ജീപ്പിലുണ്ടായിരുന്നത്. മരിച്ചവരിൽ റാണി, ശാന്തി, ചിന്നമ്മ, ലീല എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.