
കൊച്ചി: കൺവെൻഷൻ സെന്‍ററിൽ ബോംബ് സ്ഫോടനം നടത്തിയത് താനാണെന്ന അവകാശവാദവുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ. കീഴടങ്ങുന്നതിനു തൊട്ടു മുൻപായി മാർട്ടിൻ ഫെയ്സ് ബുക്ക് ലൈവിൽ എത്തിയിരുന്നു.
കഴിഞ്ഞ 16 വർഷമായി താൻ യഹോവ സാക്ഷികളിൽ അംഗമാണെന്നും യഹോവ സാക്ഷികൾ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകിയതെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം ലൈവിൽ പറഞ്ഞു. രാജ്യദ്രോഹാശയങ്ങൾ പ്രചരിപ്പിക്കുന്നതായി ബോധ്യപ്പെട്ടു. തന്‍റേത് തെറ്റായ ആശയത്തിനെതിരായ പ്രതികരണമാണെന്നും വീഡിയോയിൽ പറയുന്നത്. ദേശീയ ഗാനം പാടരുതെന്ന് പഠിപ്പിച്ചതായും അദ്ദേഹം ലൈവിൽ പറയുന്നു.