മുഖ്യമന്ത്രിക്കെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ജ്യോതികുമാർ ചാമക്കാലായുടെ ഹർജി തള്ളി

കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് സ്വജനപക്ഷപാതം കാണിച്ചെന്നായിരുന്നു ഹർജി
മുഖ്യമന്ത്രിക്കെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ജ്യോതികുമാർ ചാമക്കാലായുടെ ഹർജി തള്ളി

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ സർവകലാശാലാ വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല നൽകിയ ഹ​ർ​ജി വി​ജി​ല​ൻ​സ് പ്ര​ത്യേ​ക കോ​ട​തി ത​ള്ളി. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ മു​ഖ്യ​മ​ന്ത്രി​ക്കു പ​ണം ന​ൽ​കി​യ​താ​യോ, മു​ഖ്യ​മ​ന്ത്രി പ​ണം വാ​ങ്ങി​യ​താ​യോ പ​രാ​തി​യി​ൽ ഇ​ല്ലെ​ന്നു കോ​ട​തി വാ​ദ​ത്തി​നി​ടെ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി സ്വ​ജ​ന​പ​ക്ഷ​പാ​തം ന​ട​ത്തി എ​ന്ന ആ​രോ​പ​ണം അ​ല്ലാ​തെ അ​ത് തെ​ളി​യി​ക്കു​ന്ന ഒ​രു രേ​ഖ പോ​ലും ഹ​ർ​ജി​ക്കാ​ര​നു ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഹ​ർ​ജി​യി​ലെ ആ​ക്ഷേ​പ​ങ്ങ​ൾ അ​ഴി​മ​തി നി​രോ​ധ​ന വ​കു​പ്പ് അ​നു​സ​രി​ച്ച് പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ക​ണ്ണൂ​ർ വൈ​സ് ചാ​ൻ​സ​ല​റാ​യി ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​നെ നി​യ​മി​ച്ച​തു മു​ഖ്യ​മ​ന്ത്രി ശു​പാ​ർ​ശ ചെ​യ്തി​ട്ടാ​ണെ​ന്നും ഇ​തു സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​രോ​പ​ണം. നി​യ​മ​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്നു ഗ​വ​ർ​ണ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണു ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല ഹ​ർ​ജി ന​ൽ​കി​യ​ത്.

ക​ണ്ണൂ​ർ ജി​ല്ല​ക്കാ​ര​നാ​യ​തി​നാ​ല്‍ ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​നു നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണു ഗ​വ​ർ​ണ​ർ പ​റ​ഞ്ഞ​ത്. ക​ണ്ണൂ​ർ വി​സി നി​യ​മ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നു വാ​ദ​ത്തി​നി​ടെ പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​സി നി​യ​മ​ന​ത്തി​നു സ്വ​ത​ന്ത്ര ചു​മ​ത​ല​യി​ല്ലാ​ത്ത ഗ​വ​ർ​ണ​റെ എ​ന്തി​നു സ്വാ​ധീ​നി​ക്ക​ണ​മെ​ന്നു പ്രോ​സി​ക്യൂ​ഷ​ൻ ആ​രാ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി ഒ​രു ത​ര​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക നേ​ട്ട​വും സ്വ​ന്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ട്ടി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. വി​സി നി​യ​മ​ന​ത്തി​ൽ നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് അ​വ​കാ​ശ​മു​ണ്ട്. വി​സി നി​യ​മ​നം ഹൈ​ക്കോ​ട​തി​യു​ടെ ഡി​വി​ഷ​ൻ ബെ​ഞ്ച് ശ​രി വ​ച്ച​തി​നാ​ൽ ഹ​ർ​ജി ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com