
കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെതിരായ നടപടി അച്ചടക്കസമിതി തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. സമിതി ഒരാഴ്ചക്കുള്ളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെപിസിസി വിലക്കിനെ മറന്ന് ആര്യാടൻ ഫൗണ്ടേഷന്‍റെ പേരിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിനാണ് പാർട്ടി ഷൗക്കത്തിനെതിരെ നടപടി സ്വീകരിക്കുന്നത്. ഇതു സംബന്ധിച്ച വിവരം അദ്ദേഹത്തെ അറിയിച്ചു കഴിഞ്ഞു. അച്ചടക്ക സമിതിയുടെ ശുപാർശകൾ അംഗീകരിക്കുകയെന്നതാണ് തന്‍റെ ഉത്തരവാദിത്തമെന്നും സുധാകരൻ പറഞ്ഞു.