
കണ്ണൂർ: കേരളത്തിൽ സിപിഎം - ബിജെപി അന്തർധാര സജീവമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. ദേശീയ തലത്തിൽ സിപിഎം ബിജെപിയെ എതിർക്കുമ്പോൾ ഇവിടെ ഇടതുപക്ഷം ബിജെപിയുമായി കൊടുക്കൽ വാങ്ങൽ നടത്തുകയാണ് ചെയ്യുന്നതെന്നും നീതി പൂർവമായ ജുഡീഷ്യൽ സംവിധാനം ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി പണ്ടേ മുങ്ങിപ്പോകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ ഇല്ലാതാക്കാനാണ് ബിജെപിയും സിപിഎമ്മും കേരളത്തിൽ ബന്ധമുണ്ടാക്കിയതെന്നും സുധാകരൻ. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ തെളിവു സഹിതം ചെന്നിത്തലയും സതീശനും പുറത്തുവിടുമ്പോഴും ഇവിടെ ഒരു ഇഡിയും വന്നില്ലെന്നു മാത്രമല്ല ലാവലിൻ കേസ് 33 തവണ മാറ്റി വയ്‌ക്കുകയും ചെയ്തു. പിണറായിക്കു വേണ്ടി ബിജെപി സുപ്രീം കോടതിയിൽ വരെ സമ്മർദം ചെലുത്തിയെന്നും സുധാകരൻ ആരോപിച്ചു.