പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി എത്തില്ല; കാരണം അറിയില്ലെന്ന് കെ സുരേന്ദ്രൻ

സാധാരണ ഒരു സംസ്ഥാനത്ത് പ്രധാനമന്ത്രി എത്തിയാൽ മുഖ്യമന്ത്രിയാണ് അദ്ദേഹത്തെ സ്വീകരിക്കേണ്ടത്
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി എത്തില്ല; കാരണം അറിയില്ലെന്ന് കെ സുരേന്ദ്രൻ

കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് വൈകിട്ട് കൊച്ചിയിലെത്തുകയാണ്. എന്നാൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സംസ്ഥാനസർക്കാരിനു വേണ്ടി പി രാജീവാണ് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ എത്തില്ല.

മുഖ്യമന്ത്രി എത്താത്തതിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരണവുമായി രംഗത്തെത്തി. സാധാരണ ഒരു സംസ്ഥാനത്ത് പ്രധാനമന്ത്രി എത്തിയാൽ മുഖ്യമന്ത്രിയാണ് അദ്ദേഹത്തെ സ്വീകരിക്കേണ്ടത്. എന്തുകൊണ്ടാണ് അദ്ദേഹം വരാത്തതെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ആരൊക്കെ വരുന്നു എന്നത് പ്രസക്തമല്ല. മോദിയുടെ വരവ് ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നു. അതാണ് പ്രധാനം. ബാക്കി ഒക്കെ അപ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com