കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനെ സിപിഐ പുറത്താക്കി

ഇഡി പരിശോധന 27 മണിക്കൂർ പിന്നിട്ടു, റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
N Bhasurangan
N Bhasurangan

തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റും സിപിഐ നേതാവും നിലവിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറുമായ എൻ. ഭാസുരാംഗനെ സിപിഐ പുറത്താക്കി. സിപിഐ ജില്ലാ എക്സിക്യൂട്ടീവിലാണ് തീരുമാനം. സഹകരണവകുപ്പ് 101 കോടി രൂപയുടെ ക്രമക്കടുമായി ബന്ധപ്പെട്ട് ഇടി നടപടി ശക്തമാക്കിയതോടെ കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വവും നിർദേശിച്ചിരുന്നു.

അതേസമയം, ഭാസുരാംഗന്‍റെ വീട്ടിൽ 27 മണിക്കൂറായി ഇഡി പരിശോധന തുടരുകയാണ്. റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാസുരാംഗൻ ഇ.ഡി കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.

അനധികൃതമായി ജീവനക്കാർക്കു ശമ്പളം നൽകി, മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികൾ വായ്പ നൽകി.തുടങ്ങിയ ഗുരുതര ക്രമക്കേടുകളിലൂടെ 101 കോടി രൂപയുടെ സാമ്പത്തിക ശോഷണം ബാങ്കിനുണ്ടായെന്നാണു സഹകരണ വകുപ്പിന്‍റെ കണ്ടെത്തൽ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com