Kerala
കണ്ടല ബാങ്ക് ക്രമക്കേട്: ഭാസുരാംഗന്‍റെ മകനും അന്വേഷണ നിഴലിൽ
ബാങ്കിലെ ലോക്കർ തുറക്കാൻ സാധിക്കാതെ വന്നതിനാലാണ് മകനെ വിളിച്ചു വരുത്തിയത്
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റ് ഭാസുരാംഗനു പിന്നാലെ മകൻ അഖിൽജിത്തും ഇഡിയുടെ അന്വേഷണ നിഴലിൽ. അഖിൽജിത്തിന്‍റെ വാഹനത്തിന്‍റെ ആർസി ബുക്ക് ഇഡി പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെയാണ് മകൻ അഖിൽജിത്തിനെ ഇഡി ബാങ്കിലേക്ക് വിളിച്ചുവരുത്തിയത്. ബാങ്കിലെ ലോക്കർ തുറക്കാൻ സാധിക്കാതെ വന്നതിനാലാണ് ഇയാളെ വിളിച്ചു വരുത്തിയത്. ആഢംബര കാറിലെത്തിയതിനു പിന്നാലെ ഇഡി രേഖകൾ പരിശോധിക്കുകയും ആർസി ബുക്ക് പിടിച്ചെടുക്കുകയായിരുന്നു.