
കൊച്ചി: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചീഫ് സെക്രട്ടറി. പണമില്ലാത്തതിനാലാണ് പെൻഷൻ തുക വൈകുന്നതെന്നും ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. കെഎസ്ആർടിസി പെൻഷൻ തുക വൈകുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ ചീഫ് സെക്രട്ടറി ഓൺലൈനായി ഹാജരായാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ദൈനംദിന പ്രവർത്തനങ്ങൾക്കു പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ 30നുള്ളിൽ ഒക്ടോബർ നവംബർ മാസത്തെ പെൻഷൻ നൽകണമെന്ന് കോടതി നിര്‍ദേശിച്ചു.ത് നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയും കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചു.
ആഘോഷത്തിനല്ല , മനുഷ്യന്‍റെ ജീവിത പ്രശ്നത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു.കേരളീയം പോലുള്ള ആഘോഷ പരിപാടികളേക്കാൾ മനുഷ്യന്‍റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും കോടതി പറഞ്ഞു. ഒക്ടോബർ മാസത്തെ പെൻഷൻ ഈ മാസം 30 നകം നൽകുമെന്ന് സർക്കാർ ഉറപ്പ് നല്‍കി