പാസ്പോർട്ട് ഉടമകൾ കൂടുതൽ കേരളത്തിൽ, രണ്ടാമത് മഹാരാഷ്‌ട്ര

രാജ്യത്താകെ 10.87 കോടി പാസ്പോർട്ട് ഉടമകളാണുള്ളത്. കേരളത്തിൽ മാത്രം 1.12 കോടി .
Indian passport
Indian passportRepresentative image

കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകൾ കേരളത്തിലെന്ന് റിപ്പോർട്ട്. രാജ്യത്താകെ 10.87 കോടി പാസ്പോർട്ട് ഉടമകളാണുള്ളത്. ജനസംഖ്യയിൽ ഏറെ താഴെയുള്ള കേരളത്തിൽ മാത്രം 1.12 കോടി പേര്‍ക്കാണ് പാസ്പോർട്ടുള്ളത്.

കഴിഞ്ഞ വർഷമാണ് ഏറ്റവും കൂടുതൽ മലയാളികൾ പാസ്പോർട്ട് സ്വന്തമാക്കിയത്- 15.07 ലക്ഷം പേർ. 2023 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ചാണ് കേരളത്തിൽ 1.12 കോടി പാസ്പോർട്ട് ഉടമകൾ. 1.10 കോടി പാസ്പോർട്ട് ഉടമകളുമായി മഹാരാഷ്‌ട്രയാണ് കേരളത്തിനു പിന്നില്‍.

കേരളത്തിൽ നിന്ന് കഴിഞ്ഞ വർഷങ്ങളിൽ പാസ്പോർട്ട് സ്വന്തമാക്കിയവരുടെ കണക്ക് ഇങ്ങനെ: 2020ല്‍ 6,50,708; 2021ല്‍ 9,29,373; 2022ൽ 15,07,129; 2023 ഒക്റ്റോബർ വരെ 12,85,682. പാസ്പോർട്ട് ലഭ്യമാകുന്നതിലുള്ള വേഗവും വർധിച്ചിട്ടുണ്ട്. 2014ൽ പാസ്പോര്‍ട്ട് കിട്ടാൻ കുറഞ്ഞത് 21 ദിവസം വേണമായിരുന്നെങ്കിൽ 2023 ആയപ്പോഴേക്കും ഇത് 6 ദിവസമായി ചുരുങ്ങി.

കേരളത്തിൽ നിന്ന് വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന വിദ്യാർഥികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളുടെ കുടിയേറ്റം ഓരോ വർഷവും 40 ശതമാനം വർധിക്കുന്നുവെന്നാണ് കണക്ക്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com