കൊല്ലം: മൈനാഗപ്പള്ളിയിൽ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങള്‍ പുറത്ത്. അപകട സമയത്ത് പ്രതികളായ ഡോ. ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി.
KL 23Q9347 എന്ന കാറിടിച്ചാണ് മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ (45) മരിച്ചത്. ഈ വാഹനത്തിന്‍റെ ഇൻഷുറൻസ് കാലാവധി 13നു അവസാനിച്ചിരുന്നു. എന്നാൽ അപകടത്തിനു ശേഷം ഓൺലൈൻ വഴി 16ന് ഇൻഷുറൻസ് പോളിസി പുതുക്കിയതായി പൊലീസ് കണ്ടെത്തി. 16 മുതൽ ഒരു വർഷത്തേക്കാണ് പുതിയ പോളിസി. പ്രതിയായ മുഹമ്മദ് അജ്മലിന്‍റെ സുഹൃത്തിന്‍റെ മാതാവിന്‍റെ പേരിലാണ് കാർ.