
കോട്ടയം: പളളം പുത്തൻചന്ത റ്റിഎംആർ ജങ്ഷനിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോട്ടയം പൂവൻതുരുത്തിൽ താമസിക്കുന്ന കർണാട സ്വദേശിയായ പ്രശാന്ത് ഷെട്ടിയാണ് മരിച്ചത്. വ്യാഴാഴ്‌ച ഉച്ച കഴിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം.
ആക്ടീവയും ഡിയോയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ പ്രശാന്തിന്റെ തലയ്ക്കാണ് പരുക്കേറ്റത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇതുവഴി എത്തിയ ലീഗൽ മെട്രോളജി വകുപ്പിന്റെ വാഹനത്തിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.