കോ​ഴി​ക്കോ​ട് 'എൻ്റെ കേരളം' പ്ര​ദ​ർ​ശ​ന– വി​പ​ണ​ന മേ​ള​യ്ക്ക് തുടക്കം

യു​വ​ത​യു​ടെ കേ​ര​ളം, കേ​ര​ളം ഒ​ന്നാ​മ​ത് എ​ന്ന വി​ഷ​യങ്ങളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് മേ​ള
കോ​ഴി​ക്കോ​ട് 'എൻ്റെ കേരളം' പ്ര​ദ​ർ​ശ​ന– വി​പ​ണ​ന മേ​ള​യ്ക്ക് തുടക്കം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന– വി​പ​ണ​ന മേ​ള​യ്ക്ക് വെള്ളിയാഴ്ച തു​ട​ക്ക​മാ​യി. കോ​ഴി​ക്കോ​ട് ബീച്ചിൽ വൈ​കി​ട്ട് ഏ​ഴ് മ​ണി​ക്ക് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്‌തു.

വി​ക​സ​ന, ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കൈ​വ​രി​ച്ച മി​ക​വും നേ​ട്ട​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ന്ന എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള മേയ് 18 വരെ നീളും. യു​വ​ത​യു​ടെ കേ​ര​ളം, കേ​ര​ളം ഒ​ന്നാ​മ​ത് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് മേ​ള. സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കാനും അവർക്ക് മികച്ച സേവനം നൽകാനും കഴിയുന്ന സ്റ്റാളുകളാണ് മുഴുവൻ വകുപ്പുകളും ഒരുക്കുന്നത്.

69 വകുപ്പുകളുടെതായി 190- ഓളം സ്റ്റാളുകളം ഒരുങ്ങുന്നുണ്ട്. തീം വിഭാഗത്തിലും യൂത്ത് സെഗ്മെന്‍റ്, തൊഴിൽ വിദ്യാഭ്യാസ വിഭാഗത്തിലും കൊമേഴ്സ്യൽ വിഭാഗത്തിലുമാണ് സ്റ്റാളുകൾ. ശീതീകരിച്ച തീം കൊമേഴ്സ്യൽ സ്റ്റാളുകൾ, ഫുഡ് കോർട്ട് എന്നിവ മേളയുടെ പ്രധാന ആകർഷണമാകും.

ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും സാംസ്കാരിക പരിപാടികളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷനായി. മ​ന്ത്രി​മാ​രാ​യ എ.​കെ. ശ​ശീ​ന്ദ്ര​ൻ, അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ, എം​പി​മാ​രാ​യ എം.​കെ. രാ​ഘ​വ​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ, എ​ള​മ​രം ക​രീം, ബി​നോ​യ് വി​ശ്വം, പി.​ടി. ഉ​ഷ, മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ്പ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com