
കോഴിക്കോട്: മുക്കത്ത് ചുമരിൽ ചാരിവച്ച കിടക്ക ദേഹത്തു വീണ് 2 വയസുകാരന്‍ മരിച്ചു. സന്ദീപ്- ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് 7 മണിയോടയാണ് അപകടമുണ്ടാവുന്നത്. ചുമരിൽ ചാരിവച്ചിരുന്ന കിടക്ക ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്‍റെ മുകളിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉറക്കി കിടത്തിയിട്ട് കുളിക്കാനിറങ്ങിയ അമ്മ തിരിച്ചുവരുമ്പോഴാണ് കിടക്ക ദേഹത്തേക്ക് വീണുകിടക്കുന്നത് കണ്ടതെന്ന് വീട്ടുകാർ പറയുന്നു.
കുട്ടിയെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമാർട്ടത്തിനായി കുഞ്ഞിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.