പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കുറുവാ സംഘാംഗം പിടിയിൽ

അഞ്ച് മണിക്കൂർ നീണ്ട അതിസാഹസികമായ ദൗത്യത്തിലൂടെയാണ് പൊലീസ് ഇയാളെ പിടി കൂടിയത്.
kuruva team member arrested from kundannur
പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കുറുവാ സംഘാംഗം പിടിയിൽRepresentative image
Updated on

കൊച്ചി: പൊലീസിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട കുറുവാ സംഘാംഗത്തെ പിടികൂടി. അഞ്ച് മണിക്കൂർ നീണ്ട അതിസാഹസികമായ ദൗത്യത്തിലൂടെയാണ് പൊലീസ് ഇയാളെ പിടി കൂടിയത്. തമിഴ്നാട് സ്വദേശിയായ സന്തോഷ് ശെൽവമാണ് ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്‍റെ കൈയിൽ നിന്നാണ് രക്ഷപ്പെട്ടു പോയത്. പിടികൂടുന്ന സമയത്ത് ഇയാൾ അർധനഗ്നനായിരുന്നു

വിലങ്ങണിയിച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന സ്ത്രീകൾ അടക്കമുള്ള സഹായത്തോടെയാണ് സന്തോഷ് പുറത്തേക്ക് ഓടി രക്ഷപ്പെട്ടത്.

കുണ്ടന്നൂർ പരിസരത്തെ ചതുപ്പിൽ ഒളിച്ചിരിക്കുകയായിരുന്നു. കൊച്ചി സിറ്റി പോലീസും ആലപ്പുഴ പൊലീസും അടക്കം നൂറോളം പൊലീസുകാരാണ് ദൗത്യത്തിൽ പങ്കാളികളായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com