തിരുവനന്തപുരം: തെക്ക്-കിഴക്കന്‍ ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 2 ദിവസത്തിനുള്ളൽ ന്യൂനമർദ്ദം കൂടുതൽ ശക്തിയുള്ളതായി മാറുമെന്നാണ് മുന്നറിയിപ്പ്.
പിന്നീട് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് 3 ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതുമൂലം അടുത്ത ആഴ്ചയും ഫെബ്രുവരി ആദ്യവും തെക്കന്‍ കേരളത്തില്‍ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പരക്കേ മഴപെയ്തിരുന്നു. തെക്കൻ കേരളത്തിനാണ് കൂടുതലും മഴ ലഭിച്ചത്. ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മലമേഖലകളിലും കിട്ടിയിരുന്നു.