
പാലക്കാട്: കുഴൽ കിണർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടി തലയിൽ വീണ് യുവാവ് മരിച്ചു. ചിറക്കൽപ്പടി കുഴിയിൽപ്പീടിക അമാനുല്ല- നബീസു ദമ്പതികളുടെ മകൻ മൊയ്തീൻ ആണ് മരിച്ചത്. 24 വയസായിരുന്നു.
ഇയാളെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്ന തെങ്കര മണലടി ആട്ടം പള്ളി ശ്രീജിത്തിനും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.