കൊച്ചി: നടുറോഡിൽ തോക്കു ചൂണ്ടി ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. കീഴ്മാട് സ്വദേശി റോബിനാണ് പിടിയിലായത്. ആലുവ തോട്ടുമുഖത്ത് വൈകിട്ടോടെയാണ് സംഭവം. നടുറോഡിൽ നാട്ടുകാർക്കെതിരേയാണ് ഇയാൾ തോക്കു ചൂണ്ടിയത്. ഗതാഗത പ്രശ്നം ചോദ്യം ചെയ്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്.
റോഡിൽ വണ്ടി നിർത്തിയിട്ട് മറ്റൊരാളുമായി സംസാരിക്കുകയായിരുന്നു പ്രതി. നാട്ടുകാർ ചോദ്യം ചെയ്തതിനെത്തുടർന്ന് തോക്കെടുത്തു ചൂണ്ടുകയും വാഹനം കുറുകെയിട്ട് ഗതാഗതം തടസപ്പെടുത്തുകയുമായിരുന്നു.