
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ ഏപ്രിൽ 5ന് ഉച്ചയ്ക്ക് ശേഷം 4 മണി മുതൽ രാത്രി 9 മണി വരെ അടിച്ചിടും.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായാണ് റൺവെ അടച്ചിടുന്നത്. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യന്തര വിമാന സർവീസുകൾ പുന:ക്രിമീകരിച്ചു. പുതുക്കിയ സമയക്രമം അതത് എയർലൈനുകൽ നിന്ന് ലഭ്യമാണ്.
അതേസമയം, അന്നേദിവസം തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിൽ പ്രദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വൈകുന്നേരം 3 മണിക്ക് ശേഷം നഗര പരിധിയിലെ എല്ലാ സർക്കാർ/ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. എന്നാൽ മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധികമായിരിക്കില്ല.