ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി മുതൽ രാത്രിയിലും വിവാഹം

നിലവിൽ രാവിലെ 5 മുതൽ ഉച്ചപ്പൂജ കഴിഞ്ഞ് നട അടയ്ക്കുന്ന 1.30 വരെയാണ് വിവാഹങ്ങൾ നടക്കുമായിരുന്നത്
ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി മുതൽ രാത്രിയിലും വിവാഹം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി രാത്രിയിലും വിവാഹ​ങ്ങൾ നടക്കും. ക്ഷേത്രത്തിന് മുന്നിലെ മണ്ഡപത്തിൽ രാത്രിയും വിവാഹം നടത്താനാണ് ദേവസ്വം ഭരണ സമിതി അംഗീകാരം നൽകിയത്. എത്രമണിവരെ എന്നതിൽ തീരുമായിട്ടില്ല.

നിലവിൽ രാവിലെ 5 മുതൽ ഉച്ചപ്പൂജ കഴിഞ്ഞ് നട അടയ്ക്കുന്ന 1.30 വരെയാണ് വിവാഹങ്ങൾ നടക്കുമായിരുന്നത്. എന്നാൽ രാത്രി നട അടയ്ക്കുന്നതുവരെ വിവാഹം നടത്താനാണ് തീരുമാനം. രാത്രി 9 മണിയോടെ ശീവേലിക്കു പുറത്തേക്ക് എഴുന്നള്ളിക്കുന്നതുവരെയാണു രാത്രി നട തുറന്നിരിക്കുന്നത്. നട അടച്ചിരിക്കുന്ന സമയത്തു വിവാഹം പതിവില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com