പൊലീസ് അസോസിയേഷൻ സമ്മേളനത്തിന് ആശംസകളുമായി മോഹൻലാൽ

അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്‍ററിൽ മെയ് 25, 26, 27 തീയതികളിലാണ് സമ്മേളനം
പൊലീസ് അസോസിയേഷൻ സമ്മേളനത്തിന് ആശംസകളുമായി മോഹൻലാൽ

തൃശൂർ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെ സംസ്ഥാന സമ്മേളനത്തിന് ആശംസകളർപ്പിച്ച് മലയാളത്തിന്‍റെ പ്രിയതാരം മോഹൻലാൽ. 'പകലിരവുകളിൽ കണ്ണിമ ചിമ്മാതെ നമുക്ക് കാവലാളാവുകയാണ് പൊലീസ്, കാലഭേദമില്ലാതെ കർമനിരതരാകുന്നവർ. തീക്ഷ്ണമായ വർത്തമാനത്തിലൂടെ ആരോടും പരിഭവമില്ലാതെ ജോലി ചെയ്യുന്ന പോലീസുദ്യോഗസ്ഥർ നമ്മുടെ സുഹൃത്തുക്കളാണ്', എന്നിങ്ങനെയാണ് മോഹൻലാലിന്‍റെ വാക്കുകൾ.

അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്‍ററിൽ മെയ് 25, 26, 27 തീയതികളിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന് ആശംസ നേർന്നു കൊണ്ടുള്ള മോഹൻലാലിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com