തിരുവനന്തപുരം: സിനിമ നയ കരട് രൂപീകരണ സമിതിയിൽ നിന്നും നടനും എംഎൽഎയുമായ മുകേഷിന്‍റെ ഒഴിവാക്കി. സിപിഎം നിർദേശ പ്രകാരമാണ് നടപടി. ലൈംഗിക പീഡന കേസിൽ പ്രതിയായതോടെ സമിതിയിൽ നിന്നും മുകേഷിനെ ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതോടെയാണ് സിനിമാ കോണ്‍ക്ലേവിനു മുന്നോടിയായി ഷാജി എന്‍. കരുണ്‍ ചെയര്‍മാനായി നയരൂപീകരണ സമിതി സര്‍ക്കാര്‍ രൂപീകരിച്ചത്.
സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, പത്മപ്രിയ, നിഖില വിമല്‍, രാജീവ് രവി, സന്തോഷ് കുരുവിള, സി അജോയ് എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്. നേരത്തെ ബി. ഉണ്ണികൃഷ്ണനെ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആഷിഖ് അബുവും വിനയനും രംഗത്തെത്തിയിരുന്നു. വിനയന്‍ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മുകേഷിനെ മാത്രമാണ് സമിതിയില്‍ നിന്ന് ഒഴിവാക്കിയത്.