അന്വേഷണസംഘത്തോട് സഹകരിക്കാതെ മുകേഷ്; മരടിലെ വില്ലയുടെ താക്കോൽ കൈമാറിയില്ല

തനിക്കെതിരെ ഉയര്‍ന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രിയോട് വിശദീകരിച്ചത്.
MLA Mukesh
അന്വേഷണസംഘത്തോട് സഹകരിക്കാതെ മുകേഷ്file
Updated on

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണസംഘത്തോട് സഹകരിക്കാതെ മുകേഷ് എംഎല്‍എ. അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും കൊച്ചി മരടിലെ വില്ലയുടെ താക്കോല്‍ മുകേഷ് കൈമാറിയില്ല. അന്വേഷണസംഘം വില്ലയില്‍ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണസംഘം മടങ്ങി.അതേസമയം, എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബ്ലാക്മെയിലിങ്ങിന്‍റെ ഭാഗമാണെന്നുമാണ് മുകേഷിന്‍റെ വിശദീകരണം. തനിക്കെതിരെ ഉയര്‍ന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രിയോട് വിശദീകരിച്ചത്.

നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങള്‍ കൈവശം ഉണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കോടതിയിലെത്തിയാല്‍ കേസ് തന്നെ ഇല്ലാതാകാനുള്ള സാധ്യത അടക്കം സിപിഎം മുന്നില്‍ കാണുന്നുമുണ്ട്.

Trending

No stories found.

Latest News

No stories found.