
കൂറ്റനാട്: തിരുമിറ്റക്കോട്, നാഗലശ്ശേരി പഞ്ചായത്തുകളുടെ അതിർത്തി ഗ്രാമമായ ചാലാച്ചിയിൽ താമസിക്കുന്ന കുഞ്ഞുറഹ്മാൻ മകൻ മുസ്തഫയ്ക്ക് (47) സാധാരണ ജീവിതത്തി ലേക്ക് തിരിച്ചെത്തിയേ മതിയാകൂ. 10 വർഷത്തോളം പ്രവാസജീവിതം നയിച്ച മുസ്തഫയ്ക്ക് ചെറിയ വരുമാനം കൊണ്ട് സ്വന്തമായി സ്ഥലമോ വീടോ ഉണ്ടാക്കാനായില്ല.
പ്രവാസ ജീവിതത്തിനൊടുവിലാണ് കുവൈറ്റിൽ വെച്ച് തന്‍റെ വ്യക്കകൾ തകരാറിലായ വിവരം അദ്ദേഹം അറിയുന്നത്. കുവൈറ്റിലെ ആശുപത്രി ചികിത്സയിൽ ഭേദമാകാതെ വന്നപ്പോൾ നാട്ടിലെത്തി. ഇരു വൃക്കകളും തകരാറി ലായ മുസ്തഫയ്ക്ക് വൃക്ക മാറ്റി വച്ചല്ലാതെ ജീവിതം തുടർന്ന് പോകാനാവില്ലെന്ന് ഡോക്ടർമാരും പറഞ്ഞതോടെ പ്രായാധിക്യമുള്ള മാതാപിതാക്കളും, വീട്ടമ്മയായ ഭാര്യയും, വിദ്യാർഥികളായ 3 മക്കളുമടങ്ങുന്ന കുടുംബം ഏറെ പ്രയാസ ത്തിലായി.
മൂത്തകുട്ടി തമിഴ് നാട്ടിൽ ബി.എസ്.സി. നഴ്സിംഗ് 2-ാo വർഷ വിദ്യാർഥിയാണ്. വരുമാനങ്ങളെല്ലാം നിലച്ച കുടുംബത്തിന് കുട്ടികളുടെ പഠനം പോലും തുടരാനാകാത്ത സ്ഥിതിയാണുള്ളത്. ഗൃഹനാഥൻ രോഗബാധിതനായതോടെ കുടുംബം നിത്യച്ചെലവുകൾക്ക് പോലും വിഷമത്തിലാണുള്ളത്. ഇളയ രണ്ടു കുട്ടികളും ചാത്തനൂർ ഹൈസ്കൂൾ വിദ്യാർഥികളാണ്.
വൃക്ക മാറ്റിവയ്ക്കുന്നതിനും തുടർച്ചികിത്സയ്ക്കുമായി 40 ലക്ഷം രൂപയോളം ചെലവ് വരും. കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്ന മുസ്തഫയെ സഹായിക്കു ന്നതിന് നാട്ടുകാരും പൊതു പ്രവർത്തകരും ചേർന്ന് വിപുലമായ കമ്മിറ്റി രൂപീകച്ച് പ്രവർത്തനം തുടങ്ങിയി ട്ടുണ്ട്. മുസ്തഫയുടെ ചികിത്സ പൂർത്തിയാക്കി പുതിയ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ കാരുണ്യ മനസുകളുടെ സഹായങ്ങൾ ഉണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. റജീന, തിരുമിറ്റക്കാേട് പഞ്ചായത്ത് പ്രസിഡന്‍റ് ടി. സുഹ്റ എന്നിവർ രക്ഷാധികാരികളും നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് വി.വി. ബാലചന്ദ്രൻ ചെയർമാനും സി.കെ. ഹംസ കൺവീനറും, പി.പി. ആലിക്കുട്ടി ട്രഷററുമായി തുടങ്ങിയ ചികിത്സാ സഹായ കമ്മിറ്റി കൂറ്റനാട് എസ്.ബി.ഐ. ശാഖയി ൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് (A/c No: 42406181 982 . IFSC : SBIN0013222)
G-Pay No: 8891770134.
(PH: +91 95775 50066)