പാഴ്സൽ വാഹനം പാഞ്ഞു കയറി; പ്രഭാത സവാരിക്കിറങ്ങിയ 3 പേർക്ക് ദാരുണാന്ത്യം

ബ്ലൂഡാർട്ടിന്‍റെ പാഴ്സൽ വണ്ടിയാണ് അപകടത്തിൽപെട്ടത്.
പാഴ്സൽ വാഹനം പാഞ്ഞു കയറി; പ്രഭാത സവാരിക്കിറങ്ങിയ 3 പേർക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: മടക്കത്താനത്ത് പ്രഭാത സവാരിക്കിറങ്ങിയ ആളുകൾക്കിടയിലേക്ക് നിയന്ത്രണം വിട്ട് പാഴ്സൽ വണ്ടി പാഞ്ഞു കയറി 3 പേർക്ക് ദാരുണാന്ത്യം. വാഴക്കുളം കൂവേലിപ്പടിയിൽ ഇന്ന് രാവിലെയോടെയായിരുന്നു അപകടം.

കൂവേലിപ്പടി സ്വദേശികളായ മേരി ജോൺ (60), പ്രജേഷ് പോൾ (36), ഇയാളുടെ മകൾ അൽന (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട വാന്‍ റോഡരികിലൂടെ നടന്നു പോയവരുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടസ്ഥലത്തു നിന്നും 6 കിലോമീറ്റർ അകലെയുള്ള ആശുപത്രിലെത്തിക്കും മുമ്പ് 3 പേരും മരിക്കുകയായിരിന്നു. മൃതദേഹങ്ങൾ തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബ്ലൂഡാർട്ടിന്‍റെ പാഴ്സൽ വണ്ടിയാണ് അപകടത്തിൽപെട്ടത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com