'സിപിഎം മതത്തിനെതിരായോ വിശ്വാസത്തിനെതിരായോ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല'; എം വി ഗോവിന്ദന്‍

സമരങ്ങള്‍ക്ക് ആരും എതിരല്ല. എന്നാൽ അത് എന്ത്,എന്തിന് എന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
'സിപിഎം മതത്തിനെതിരായോ വിശ്വാസത്തിനെതിരായോ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല'; എം വി ഗോവിന്ദന്‍

പത്തനംതിട്ട: സിപിഐ എം മതത്തിനെതിരായോ വിശ്വാസത്തിനെതിരായോ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലാവര്‍ക്കും സമാധാനപരമായ അന്തരീക്ഷത്തില്‍ മതപരമായ പ്രവര്‍ത്തനം നടത്താന്‍ സൗകര്യം വേണമെന്നാണ് സിപിഐ എമ്മിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം വ്യക്തമാക്കി. സഭാതര്‍ക്ക വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സമരങ്ങള്‍ക്ക് ആരും എതിരല്ല.അത് എന്ത്,എന്തിന് എന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിമാനത്താവള വിഷയത്തില്‍ കേന്ദ്രത്തിന്റെ അംഗീകാരം കൂടി വേണം.സര്‍ക്കാരിന്റെ കയ്യിലേക്ക് ഒരുക്ഷേത്രത്തിലേയും പണം കിട്ടുന്നില്ല. കെഎസ്ആര്‍ടിസിക്ക് വേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടുത്തത് പോലെ ഒരു സര്‍ക്കാരും പെന്‍ഷനും ശമ്പളത്തിനും വേണ്ടി സഹായം ചെയ്തിട്ടില്ല.

സിപിഐ എം നേതാക്കന്‍മാര്‍ ഒരു ക്ഷേത്രവും പിടിക്കാനില്ല. ക്ഷേത്രങ്ങളെല്ലാം പ്രദേശത്തെ വിശ്വാസികള്‍ കൈകാര്യം ചെയ്യും. അതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് നരേന്ദ്ര മോഡി സ്വീകരിക്കുന്നത് . അത് നിങ്ങള്‍ അന്വേഷിക്കണം.  ഇന്ത്യുടെ പ്രധാനമന്ത്രി ഏറ്റവും പ്രധാനപ്പെട്ട ഒരു മതത്തിന്റെ ട്രസ്റ്റിയായിട്ടാണ് പണിയെടുക്കുന്നത്. അത് പാടില്ലെന്ന്  ഹൈക്കോടതി പറഞ്ഞു.അതില്‍ നിങ്ങള്‍ക്കൊന്നും ചോദിക്കാനില്ലെയെന്നും അദ്ദേഹം ചോദിച്ചു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com