പ്രധാനമന്ത്രി കേരളത്തില്‍; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വയനാട്ടിലേക്ക് തിരിച്ചു

3 ഹെലികോപ്റ്ററുകളിലായി പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും, ഗവർണറും ദുരന്ത മേഖലയിലേക്ക് പുറപ്പെട്ടു
narendra modi reahed in kerala
കണ്ണൂരിൽ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിക്കുന്നു
Updated on

കൽ‌പ്പറ്റ: വയനാട് ദുരന്ത മേഖല സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. 11 മണിയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് എന്നിവർ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഉണ്ടായിരുന്നു.

തുടർന്ന് 3 ഹെലികോപ്റ്ററുകളിലായി പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും, ഗവർണറും ദുരന്ത മേഖലയിലേക്ക് പുറപ്പെട്ടു. ദുരന്തമേഖലയിൽ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തിയ ശേഷമാവും കൽപ്പറ്റയിൽ വിമാനമിറങ്ങുക.

മേപ്പാടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാലുപേരെ പ്രധാനമന്ത്രി കാണും. ചെളിക്കൂനയില്‍പ്പെട്ട അരുണ്‍, നട്ടെല്ലിന് പരുക്കേറ്റ അനില്‍, എട്ടുവയസുകാരി അവന്തിക, ഒഡീഷക്കാരി സുഹൃതി എന്നിവര സന്ദര്‍ശിക്കും. രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ ശരത് ബാബുവിന്‍റെ മാതാപിതാക്കളെയും പ്രധാനമന്ത്രി കാണുമെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.