നവകേരള സദസ് ഇന്ന് കണ്ണൂരിൽ; ആദ്യ ജന സദസ് പയ്യന്നൂർ മണ്ഡലത്തിൽ

11 മണിക്ക് പയ്യന്നൂരിലും 3 മണിക്ക് മാടായിയിലും 4.30ന് തളിപറമ്പിലും 6 മണിക്ക് ശ്രീകണ്ഠപുരത്തുമാണ് ജനസദസുകൾ നടക്കുക
നവകേരള സദസ് ഇന്ന് കണ്ണൂരിൽ; ആദ്യ ജന സദസ് പയ്യന്നൂർ മണ്ഡലത്തിൽ

കണ്ണൂർ: കാസർഗോഡ് ജില്ലയിലെ പര്യടനം പൂർത്തിയാക്കി നവകേരള സദസ് ഇന്ന് കണ്ണൂർ ജില്ലയിൽ. പയ്യന്നൂർ മണ്ഡലത്തിലാണ് ആദ്യ സദസ് നടക്കുക. രാവിലെ 9 മണിക്ക് പ്രഭാത യോഗത്തിൽ പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂർ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖർ പങ്കെടുക്കും. മുഖ്യമന്ത്രി ഇവരുമായി സംവദിക്കും. ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

11 മണിക്ക് പയ്യന്നൂരിലും 3 മണിക്ക് മാടായിയിലും 4.30ന് തളിപറമ്പിലും 6 മണിക്ക് ശ്രീകണ്ഠപുരത്തുമാണ് ജനസദസുകൾ നടക്കുക. ശക്തികേന്ദ്രങ്ങളിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാനാണ് സിപിഎം ശ്രമം. നാളെയും മറ്റന്നാളും കണ്ണൂർ ജില്ലയിൽ പര്യടനം തുടരും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ച് മണ്ഡലങ്ങളിൽ ഏഴായിരത്തോളം പരാതികളാണ് നവകേരള സദസിൽ എത്തിയതെന്നാണ് കണക്കുകൾ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com