ബിജെപിയുടെ ഒരു വോട്ടും എങ്ങോട്ടും പോവില്ല; നിലപാട് തിരുത്തി മോഹൻ ജോർജ്

നിലമ്പൂരില്‍ അവസാന റൗണ്ടില്‍ തങ്ങള്‍ക്ക് വിജയസാധ്യതയില്ലെന്ന് കണ്ട് വോട്ട് മറിച്ച് കുത്തിയവരുണ്ടെന്ന് കഴിഞ്ഞ ദിവസം മോഹന്‍ ജോര്‍ജ് പറഞ്ഞിരുന്നു
nilambur byelection mohan george

ബിജെപിയുടെ ഒരു വോട്ടും എങ്ങോട്ടും പോവില്ല; നിലപാട് തിരുത്തി മോഹൻ ജോർജ്

Updated on

മലപ്പുറം: വിവാദങ്ങൾക്ക് പിന്നാലെ നിലപാട് മാറ്റി എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്. ബിജെപിയുടെ ഒറ്റവോട്ടും എങ്ങോട്ടും പോവില്ലെന്ന് മോഹൻ ജോർജ് പ്രതികരിച്ചു. താമര ചിഹ്നം കണ്ടാൽ വോട്ട് ചെയ്യാത്ത ബിജെപിക്കാരില്ല, ബിജെപിയുടെ ചുവടുറപ്പിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരില്‍ അവസാന റൗണ്ടില്‍ തങ്ങള്‍ക്ക് വിജയസാധ്യതയില്ലെന്ന് കണ്ട് വോട്ട് മറിച്ച് കുത്തിയവരുണ്ടെന്ന് കഴിഞ്ഞ ദിവസം മോഹന്‍ ജോര്‍ജ് പറഞ്ഞിരുന്നു. ഇത് വിവാദമായതിനു പിന്നാലെയാണ് നിലപാട് മാറ്റി മോഹൻ ജോർജ് രംഗത്തെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com