
കോഴിക്കോട്: നിപ ജാഗ്രതയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയും നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. പിഎസ്‌സി, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടാകില്ല.
അതേസമയം, കോഴിക്കോടിന് പുറമേ കണ്ണൂർ, വയനാട്, മലപ്പുറം എന്നിവിടങ്ങളിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടെത്തിയ 35 ഓളം പേരുടെ സാമ്പിളുകളാണ് ഇത് വരെ ശേഖരിച്ചത്.
ഇതിൽ 22 പേരുടെ പരിശോധന ഫലങ്ങൾ ലഭിച്ചു. 4 പേർക്ക് നിപ പോസിറ്റീവായി. കോഴിക്കോട് 14 പേര് ഐസലേഷനിലുണ്ട്. 706 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. അതിൽ 76 പേർ ഹൈ റിസ്ക് കോൺടാക്‌ടിലുള്ളവരാണ്. 157 പേർ ആരോഗ്യ പ്രവർത്തകരാണ്.