അതിശക്ത മഴ: ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോമറിൻ മേഖലയിൽ നിന്ന് മധ്യ പടിഞ്ഞാറൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്‍റെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതായും ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്.

നവംബര്‍ 21 -25 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം:

ഓറഞ്ച് അലർട്ട്

21-11-2023 : പത്തനംതിട്ട, ഇടുക്കി

22-11-2023 : ഇടുക്കി

23-11-2023 : പത്തനംതിട്ട, ഇടുക്കി

മഞ്ഞ അലർട്ട്

21-11-2023 : തിരുവനന്തപുരം, കൊല്ലം, എറണാകുളം

22-11-2023 : പത്തനംതിട്ട, എറണാകുളം, മലപ്പുറം

23-11-2023 : തിരുവനന്തപുരം, എറണാകുളം

24-11-2023 : എറണാകുളം

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com