
പാലക്കാട്: പാലക്കാട് കേരളശ്ശേരിയിലെ വീട്ടിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കേരളശ്ശേരി കാവിൽ അബ്ദുൽ റസാഖ് എന്നയാളുടെ വീടിനോട് ചേർന്ന് പടക്ക നിർമ്മാണ സാമഗ്രികൾ സൂക്ഷിച്ചിരുന്ന ചായിപ്പിലാണ് പൊട്ടിത്തെറി ഉണ്ടായത്.
സ്ഫോടനത്തിൽ വീടിന്‍റെ ഒരു ഭാഗം നശിച്ചു. ഈ സമയത്ത് റസാക്ക് വീട്ടിന്‍റെ സമീപത്തുണ്ടായിരുന്നുവെന്നാണ് വിവരം. അദ്ദേഹത്തിന്‍റെ ഭാര്യ സമീപത്തുള്ള വീട്ടിലായിരുന്നു. സംഭവശേഷം വീട്ടുടമ റസാക്കിനെ കാണാനില്ല. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് സമീപവാസികൾ ആദ്യം കരുതിയത്. സ്ഫോടന കാരണം വ്യക്തമല്ല.