ഡോളർ - സ്വർണക്കടത്ത്: ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് പി.സി ജോർജ്

2017 ജനുവരി മാസത്തിൽ പിണറായി വിജയൻ യുഎഇ സന്ദർശനത്തിന് പുറപ്പെട്ടതോടുകൂടിയാണ് കള്ളക്കടത്തിന് ആരംഭം കുറിച്ചത്
PC George
PC George

കോട്ടയം: ഡോളർ കടത്തും സ്വർണക്കടത്തും കേരളത്തിൽ നടത്തിയ യഥാർത്ഥ പ്രതിയെ ഇരുട്ടിൽ നിർത്തിക്കൊണ്ട് ബാക്കി സഹായികളെയെല്ലാം പ്രതികളാക്കിമാറ്റി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ രാജേന്ദ്രകുമാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ ഉത്തരവ് പക്ഷപാതപരമാണ്. യഥാർത്ഥത്തിൽ ഈ കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആരോപിച്ച് മുൻ എംഎൽഎ പി.സി ജോർജ്.

2017 ജനുവരി മാസത്തിൽ പിണറായി വിജയൻ യുഎഇ സന്ദർശനത്തിന് പുറപ്പെട്ടതോടുകൂടിയാണ് കള്ളക്കടത്തിന് ആരംഭം കുറിച്ചത്. മുഖ്യമന്ത്രി യുഎഇയിൽ എത്തിയശേഷം ഒരു ബാഗേജ് കൊണ്ടുവരാൻ മറന്നെന്നും അത് എത്രയും വേഗം നയതന്ത്ര പാഴ്സലായി യുഎഇയിൽ എത്തിക്കണമെന്ന് കൗൺസലേറ്റിന്റെ സെക്രട്ടറിയായിരുന്ന സ്വപ്ന സുരേഷിനോട് ആവശ്യപ്പെടുന്നതോടുകൂടി കള്ളക്കടത്തിനാരംഭം കുറിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നും അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ബാഗേജ് കോൺസുലേറ്റിൽ എത്തിച്ചുകൊടുത്തു. അന്നത്തെ പിആർഓ ആയിരുന്ന സരിത്ത് ബാഗേജ് സ്കാൻ ചെയ്തപ്പോൾ ഡോളർ ആണെന്ന് കണ്ടെത്തുകയും ചെയ്തുവെന്നും ജോർജ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ നിർദേശമായിരുന്നതുകൊണ്ട് ബാഗേജ് നയതന്ത്ര പാഴ്സലായി അയച്ചു കൊടുക്കുകയും ചെയ്തു. അതിനുശേഷം യുഎഇയിൽ നിന്ന് വന്ന പാഴ്സലുകൾ പരിശോധിച്ചപ്പോൾ സ്വർണമാണെന്ന് മനസ്സിലാക്കുവാൻ സാധിച്ചു. ആ സ്വർണ ബാഗേജുകൾ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വീട്ടിൽ എത്തിച്ച് കൊടുക്കുകയും ചെയ്തു. ഒരു ബാഗേജിൽ 30കിലോ സ്വർണമാണ് ഉണ്ടായിരുന്നതതെന്നും. 22 പ്രാവശ്യം മുഖ്യമന്ത്രിയുടെ വീടുമായി ബന്ധപ്പെട്ട് സ്വർണം കടത്തിയിട്ടുണ്ടെന്നും ജോർജ് പറഞ്ഞു.

ഇത് സംബന്ധിച്ച് വളരെ വിശദമായി കാര്യങ്ങൾ വിശദമാക്കാൻ താൻ ആഗ്രഹിക്കുന്നു. സത്യം ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ ഒരു ജുഡീഷ്യൽ എൻക്വയറിക്ക് മാത്രമേ സാധിക്കുകയുള്ളു. ആയതുകൊണ്ട് ഈ വിഷയം ഒരു ജുഡീഷ്യൽ എൻക്വയറി നടത്തുവാൻ കേരളസർക്കാർ തയ്യാറാകണമെന്ന് താത്പര്യപ്പെടുന്നുവെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com