സ്കൂൾ പാചക തൊഴിലാളികൾക്കു പെൻഷൻ ഏർപ്പെടുത്തുന്നത് പരിഗണിക്കും: മന്ത്രി

500 കൂട്ടികൾക്ക് ഒരാൾ എന്ന കണക്കിൽ സംസ്ഥാനത്ത് ആകെ 13,611 സ്കൂൾ പാചകത്തൊഴിലാളികളാണുള്ളത്.
സ്കൂൾ പാചക തൊഴിലാളികൾക്കു പെൻഷൻ ഏർപ്പെടുത്തുന്നത് പരിഗണിക്കും: മന്ത്രി

തിരുവനന്തപുരം: സ്കൂൾ പാചകത്തൊഴിലാളികൾക്ക് പെൻഷൻ ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കാമെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. നിലവിൽ അവർക്ക് ഓണറേറിയമാണു നൽകുന്നത്. ഓണറേറിയം നൽകുന്നവർക്കു നിശ്ചിത വിരമിക്കൽ പ്രായമോ വിരമിച്ചശേഷം പെൻഷൻ നൽകുന്ന പദ്ധതിയോ ഇല്ല.

500 കൂട്ടികൾക്ക് ഒരാൾ എന്ന കണക്കിൽ സംസ്ഥാനത്ത് ആകെ 13,611 സ്കൂൾ പാചകത്തൊഴിലാളികളാണുള്ളത്. ഇവർക്ക് 600 രൂപയാണു ദിവസവേതനം. 60 : 40 എന്ന അനുപാതത്തിൽ കേന്ദ്ര-സംസ്ഥാനസർക്കാരുകൾ ചേർന്നാണു സ്കൂൾ ഉച്ചഭക്ഷണപദ്ധതി നടപ്പാക്കുന്നത്. പാചകത്തൊഴിലാളികൾക്കു പ്രതിമാസം ആയിരം രൂപയാണ് കേന്ദ്രം നൽകുന്നത്. എന്നാൽ സംസ്ഥാനം കൂടുതൽ തുക അനുവദിച്ച് ഇവർക്ക് 12,000 മുതൽ 15,000 രൂപ വരെ ഓണറേറിയമായി നൽകുന്നുണ്ട്. നിലവിൽ ഇവർക്ക് പെൻഷ‌ൻ നൽകാൻ വകുപ്പില്ലെങ്കിലും പുനഃക്രമീകരണത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com