ദുരിതാശ്വാസ നിധി കേസ്; വിധി പറയുന്നതിൽ നിന്ന് ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന് ഹർജി

കേസിൽ മൂന്നംഗ ബെഞ്ച് വിധി പറയാനിരിക്കെയാണ് ഇടക്കാല ഹർജി
ആർ.എസ്. ശശികുമാർ
ആർ.എസ്. ശശികുമാർfile

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്തയിൽ പരാതി നൽകി പരാതിക്കാരനായ ആർ.എസ്. ശശികുമാർ. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരെ ഒഴിവാക്കണമെന്നാണ് പരാതിയിലെ ആവശ്യം. കേസിൽ മൂന്നംഗ ബെഞ്ച് വിധി പറയാനിരിക്കെയാണ് ഇടക്കാല ഹർജി.

കേസുമായി ബന്ധപ്പെട്ട ആദ്യ ലോകായുക്ത വിധി ബാധകമല്ലെന്നും കേസിന്‍റെ നിലനിൽപ്പു സംബന്ധിച്ച് ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വീണ്ടും വാദം കേൾക്കണമെന്ന നിലപാട് പുനപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് ശശികുമാർ നേരത്തെ മറ്റൊരു ഹർജി സമർപ്പിച്ചിരുന്നു.

എന്നാൽ ഇത്ര മോശം വാദം ഇതുവരെ ഒരു കേസിലും കേട്ടിട്ടില്ലെന്ന് വിമർശിച്ച് ലോകായുക്ത ഹർജി തള്ളിയിരുന്നു. പിന്നാലെയാണ് പുതിയ പരാതിയുമായി ശശികുമാർ രംഗത്തെത്തിയിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com