സംസ്ഥാനത്ത് പി‍ജി ഡോക്ടർമാര്‍ സമരത്തില്‍; അത്യാഹിതവിഭാ​ഗം ഉൾപ്പെടെ ബഹിഷ്കരിക്കും

''സ്റ്റൈപ്പൻഡ് വർധിപ്പിക്കുക, പിജി വിദ്യാർഥികളുടെ നിർബന്ധിത ബോണ്ടിൽ അയവ് വരുത്തുക, സീനിയർ റസിഡൻസി സീറ്റുകൾ കൂട്ടുക, പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ച സമിതി പ്രവർത്തന സജ്ജമാക്കുക''
Representative Image
Representative Image

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളെജുകളിലെ പിജി മെഡിക്കൽ, ഡെന്‍റൽ വിദ്യാർഥികളും ഹൗസ് സർജന്മാരും ബുധനാഴ്ച പണിമുടക്കുന്നു. ജോയിന്‍റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. രാവിലെ 8 മുതൽ വ്യാഴാഴ്ച 8 മണി വരെയാണ് സമരം. അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെ ബഹിഷ്ക്കരിക്കും.

സിഡന്‍റ് ഡോക്ടർമാർ കൂട്ടത്തോടെ പണിമുടക്കുന്നതിനാൽ ആശുപത്രികളുടെ പ്രവർത്തനങ്ങൾ ഭാഗികമായി തടസപ്പെടാനുള്ള സാധ്യതയുണ്ട്. സ്റ്റൈപ്പൻഡ് വർധിപ്പിക്കുക, പിജി വിദ്യാർഥികളുടെ നിർബന്ധിത ബോണ്ടിൽ അയവ് വരുത്തുക, സീനിയർ റസിഡൻസി സീറ്റുകൾ കൂട്ടുക, പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ച സമിതി പ്രവർത്തന സജ്ജമാക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടു വച്ചാണ് സമരം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com