
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ 78-ാം പിറന്നാൾ ബുധനാഴ്ച. ഇത്തവണയും പ്രത്യേക ആഘോഷങ്ങളൊന്നുമില്ല. വീട്ടിൽ പായസവിതരണമുണ്ടാകും. രാവിലെ മന്ത്രിസഭായോഗത്തിലും വൻകിട പദ്ധതികളുടെ അവലോകനത്തിലും അദ്ദേഹം പങ്കെടുക്കും.
ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണെങ്കിലും യഥാർഥ ജന്മദിനം മേയ് 24 ആണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. 1945 മേയ് 24 ലാണ് തലശേരിയിലെ പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ജനനം. പിണറായി സർക്കാർ അധികാരത്തിലെത്തിയിട്ട് വ്യാഴാഴ്ച ഏഴു വർഷം തികയുകയാണ്.