"ഈ റെയ്ഡ് ഇഡി ഏറെക്കാലമായി ആഗ്രഹിക്കുന്നത്, ഇത് നമുക്ക് ഒന്നിച്ച് നേരിടാം"; പിണറായി വിജയന്‍

രാഹുൽ ഗാന്ധി അടക്കം പലർക്കും മനസംതൃപ്തി നൽകുന്ന കാര്യമാണ് സംഭവിച്ചത്
pinarayi vijayan reacted to ed raid

"ഈ റെയ്ഡ് ഇഡി ഏറെക്കാലമായി ആഗ്രഹിക്കുന്നത്, ഇത് നമുക്ക് ഒന്നിച്ച് നേരിടാം"; പിണറായി വിജയന്‍

പിണറായി വിജയൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം

Updated on

തിരുവനന്തപുരം: ഈ റെയ്ഡ് ഇഡി ഏറെക്കാലമായി ആഗ്രഹിക്കുന്നതാണെന്നും പെട്ടെന്നുണ്ടായ ഒന്നല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇത് കരുതിക്കൂട്ടിയുള്ള നീക്കമാണ്. തന്‍റെ പാർട്ടിക്കാരല്ലാത്തവരുടെ നേരെ ഇഡി ആക്രമണം ഉണ്ടായിക്കൊട്ടെ എന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. തിരുവന്തപുരത്തെ വാടകവീട്ടിലെ ഇഡി പരിശോധനയക്ക് ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പിണറായി വിജയന്‍.

"എന്തുകൊണ്ട് പിണറായി വിജയന്‍റെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നില്ല" എന്നതടക്കം പരസ്യമായി ചോദിച്ച രാഹുൽഗാന്ധി അടക്കമുള്ളവർക്ക് ഇത് സോന്തോഷം നൽകും. പ്രതിപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും എതിരേ ബിജെപി ഗവൺമെന്‍റ് കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

"ഇതുകൊണ്ട് മാത്രം ഒന്നും അവസാനിക്കുന്നില്ല. ഇതൊരു തുടക്കം മാത്രമാണ്. ഇതൊന്നുകൊണ്ട് ഞങ്ങളെ തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ല. ഇവിടെ പ്രകടമായത് നാടിന്‍റെ വികാരവും പാര്‍ട്ടി സഖാക്കളുടെ വികാരവുമാണ്. പാര്‍ട്ടി ശത്രുക്കള്‍ കൊത്തിവലിക്കാന്‍ ഒരുങ്ങിയ എല്ലാ ഘട്ടത്തിലും പാര്‍ട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭ്യമായിട്ടുള്ളത്. ആ പിന്തുണയ്ക്കും ഒരു കുറവും ഉണ്ടായിട്ടില്ലെന്നതാണ് ഇന്ന് കണ്ടത്. ഏതിനെയും നമുക്ക് ഒന്നിച്ച് നേരിടാം. ഇതാണ് നമ്മുടെ കരുത്ത്. ഒന്നിച്ച് നമുക്ക് ഇറങ്ങാം. പറയാന്‍ ഒരുപാട് കാര്യം ഉണ്ട്. അത് പിന്നീട് പറയാം", പിണറായി വിജയന്‍ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com