സമൂഹത്തിൽ സ്പർധ വളർത്തുന്ന പ്രസ്താവനയാണ് ഉമർ ഫൈസിയുടേത്; പി.കെ. കുഞ്ഞാലിക്കുട്ടി

ഉമർ ഫൈസിയുടെ പ്രസ്താവനയുടെ ഗൗരവം സമസ്ത ഒട്ടും കുറച്ചു കാണില്ലെന്നാണ് പ്രതീക്ഷ, കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാവരുത്
pk kunjalikutty against umar faizi
PK Kunhalikuttyfile
Updated on

കോഴിക്കോട്: ഉമർ ഫൈസിയുടെ പ്രസ്താവന സമൂഹത്തിൽ സ്പർധ വളർത്തുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. നല്ല അർഥമുള്ള പ്രസ്താവനയല്ല ഉമർഫൈസിയുടേതെന്നും കോഴിക്കോട് മാധ്യമങ്ങളെ കാണവെ അദ്ദേഹം പറഞ്ഞു.

ഉമർ ഫൈസിയുടെ പ്രസ്താവനയുടെ ഗൗരവം സമസ്ത ഒട്ടും കുറച്ചു കാണില്ലെന്നാണ് പ്രതീക്ഷ, കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാവരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനവികാരം സമസ്ത കണക്കിലെടുക്കണം. സിഐസി വിഷയവുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ പരസ്യമാക്കാൻ ഉദേശിക്കുന്നില്ലെന്നും മുശാവറ അംഗങ്ങളുടെ പ്രസ്താവന കൂടുതൽ പേർ നിഷേധിക്കുമായിരിക്കും. അതിന്‍റെ നിജസ്ഥിതി മാധ്യമങ്ങൾ പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഒറ്റപ്പെട്ട ശബ്ദങ്ങൾ ആരും അംഗീകരിക്കാൻ പോകുന്നില്ലെന്നും ലക്ഷക്കണക്കിന് ആളുകളുടെ വികാരമാണ് സമസ്തയുമായി ബന്ധപ്പെട്ട വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.