കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതി; സൂത്രധാരന്‍ ചെന്നൈയിൽ പിടിയിൽ

പാലക്കാടും തൃശൂരും വച്ച് ഗൂഢാലോചനകൾ നടന്നിരുന്നതായും എന്‍ഐഎ വ്യക്തമാക്കി.
File Image
File Image

ചെന്നൈ: കേരളത്തിൽ വ്യാപകമായി ആക്രമണത്തിൽ പദ്ധതിയിട്ടെന്ന കേസിൽ ഒരാൾ പിടിയിൽ. ഐഎസ് തൃശൂർ മൊഡ്യൂൾ നേതാവ് സയീദ് നബീൽ അഹമ്മദ് ചെന്നൈയിൽ അറസ്റ്റിലായത്. എന്‍ഐഎയുടെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. വ്യാജ രേഖകളുമായി നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചെന്നൈയിൽ വച്ച് ഇയാൾ പടിയിലാവുകയായിരുന്നു.

കർണാടകയിലും തമിഴ്നാട്ടിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കേരളത്തിലെ പ്രധാന നഗരങ്ങളിൽ ഭീകരാക്രമണം നടത്താനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. ഇതിനായി പാലക്കാടും തൃശൂരും വച്ച് ഗൂഢാലോചനകൾ നടന്നിരുന്നതായും എന്‍ഐഎ വ്യക്തമാക്കി. നിർണായകമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായും എന്‍ഐഎ അറിയിച്ചു.

ഈ വർഷം ജൂലൈയിൽ സത്യമംഗലത്ത് നിന്നും അഷ്റഫ് എന്നയാൾ പിടിയിലാകുന്നതോടെയാണ് കേരളത്തിൽ ആക്രമണം നടത്താനുള്ള പദ്ധതിയിട്ടിരുന്നതിനെപറ്റി എന്‍ഐഎക്ക് വിവരം ലഭിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com