കൽപ്പറ്റ: ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്നും പണം തടസമല്ലെന്നും സഹായമുറപ്പാക്കുമെന്നും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിനു സാധ്യമായതെല്ലാം ചെയ്യും. ദുരന്തത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാനും കേരളത്തോട് ആവശ്യപ്പെട്ടു. എത്ര വീടുകൾ തകർന്നു. എത്രത്തോളം നാശനഷ്ടമുണ്ടായി, അത് എത്രമാത്രം ജനങ്ങളെ ഭാദിച്ചു, ഏതു രീതിയിൽ ജനങ്ങളെ പുനരധിവാസം നടത്താന്‍ ഉദ്ദേശിക്കുന്നു എന്നു തുടങ്ങിയ കാര്യങ്ങൽ അടങ്ങുന്ന വിശദമായു കണക്കികൾ ഉൾപ്പെടുന്ന മെമ്മോറാണ്ടമാണ് സമർപ്പിക്കാന്‍ പറഞ്ഞിരിക്കുന്നത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്.
ഇതുകൂടാതെ കേരളത്തിനൊപ്പമുണ്ടെന്നും പണം തടമാകില്ലെന്നും കേന്ദ്രത്തിനു കഴിയുന്ന എല്ലാ സഹായവും ദുരിതബാധിതർക്ക് നൽകുമെന്നും ശനിയാഴ്ച കളക്‌ടേറ്റിൽ നടന്ന അവലേകന യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ദുരിതബാധിതർക്കൊപ്പം നിൽക്കുകയാണ് ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ടത്. താന്‍ പല ദുരന്തങ്ങളും നേരിൽ കണ്ടിട്ടുള്ളയാളാണ്. അതിനാൽ അതിന്‍റെ ബുദ്ധിമുട്ടുകൾ മനസിലാകും. നൂറു കണക്കിന് ആളുകളുടെ സ്വപനങ്ങളാണ് തകർന്നത്. ഇക്കാര്യത്തിൽ കേന്ദ്രം ഉദാരമായ സമീപനം സ്വീകരിക്കുമെന്നും പണമില്ലാത്തതിനാൽ പുനരധിവാസാം മുടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസ്ഥാന സർക്കാർ അവലോകന യോഗത്തിൽ പ്രധാനമന്ത്രിക്ക് മുൻപിൽ വിശദീകരിച്ച് പ്രാഥമിക വിവരങ്ങൾ അടങ്ങിയ നിവേദനം കൈമാറി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്നും പ്രാധമികസഹായവും ദീര്‍ഘകാല സഹായവും വയനാടിന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രിക്ക് മുന്നിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഹെലികോപ്റ്ററിൽ ആകാശ കാഴ്ചയിലൂടെ ദുരന്തത്തിന്‍റെ ഭീകരത കണ്ട മോദി ആദ്യം എത്തിയത് വെള്ളാർമല സ്കൂളിലാണ്. സൈന്യം ചൂരല്‍മലയില്‍ നിര്‍മ്മിച്ച ബെയ്‌ലി പാലത്തിലൂടെ പ്രധാനമന്ത്രി നടക്കുകയും ചെയ്തു. ഗവർണ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഒപ്പമുണ്ടായി. വയനാട് കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മോദി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മടങ്ങി. അവിടെ നിന്ന് പിന്നീട് ഡല്‍ഹിയിലേക്ക് തിരിക്കും.