അനാഥാലയത്തിലെ അന്തേവാസിയായിരുന്ന പെൺകുട്ടി പ്രസവിച്ചതിന് പോക്സോ കേസ്

അനാഥലയം നടത്തിപ്പുമായി ബന്ധപ്പെട്ട യുവാവ് കഴിഞ്ഞ ഒക്‌റ്റോബറിൽ വിവാഹം കഴിച്ച പെൺകുട്ടി ഈ മാസം ആദ്യമാണ് പ്രസവിച്ചത്.
POCSO case filed over delivery of girl who was an inmate of orphanage

അനാഥാലയത്തിലെ അന്തേവാസിയായിരുന്ന പെൺകുട്ടി പ്രസവിച്ചതിന് പോക്സോ കേസ്

Updated on

പത്തനംതിട്ട: അനാഥാലയത്തിലെ അന്തേവാസിയായിരുന്ന പെൺകുട്ടി പ്രസവിച്ചതിനെത്തുടർന്ന് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകും മുൻപാണ് പെൺകുട്ടി ഗർഭിണിയായതെന്ന ശിശുക്ഷേമ സമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

അനാഥലയം നടത്തിപ്പുമായി ബന്ധപ്പെട്ട യുവാവ് കഴിഞ്ഞ ഒക്‌റ്റോബറിൽ വിവാഹം കഴിച്ച പെൺകുട്ടി ഈ മാസം ആദ്യമാണ് പ്രസവിച്ചത്.

കല്യാണം കഴിഞ്ഞ് എട്ടാം മാസം പ്രസവിച്ചത് പൂർണ വളർച്ചയെത്തിയ കുഞ്ഞിനെയാണെന്ന വിവരം ലഭിച്ചതോടെയാണ് ശിശുക്ഷേ സമിതി അന്വേഷണം നടത്തിയത്.

തുടർന്ന് പ്രസവം കൈകാര്യം ചെയ്ത ഡോക്റ്ററുടെ മൊഴി എടുത്ത ശേഷം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആരെയും പ്രതിചേർത്തിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com