
കണ്ണൂർ: പൊലീസുകരെ ഫോൺ വിളിച്ച് ഭീഷണി മുഴക്കിയയാളെ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്‍റ് എൻ. ഹരിദാസിന്‍റെ ഡ്രൈവർ അമൽ രാജെന്ന സച്ചുവാണ് അറസ്റ്റിലായത്. വെസ്റ്റ് പള്ളൂർ സ്വദേശിയാണ് ഇയാൾ.
മർദന കേസിൽ 2 ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഇയാൾ പൊലീസിനെ വിളിച്ച് വധ ഭീഷണി മുഴുക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.