
തൃശൂർ: തൃശൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്കു മറിഞ്ഞ് അപകടം. മൂന്നു സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം.
ഷൊർണൂരിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ഇഷാൻ കൃഷ്ണ എന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് അകമല ശ്രീധർമ്മ ശാസ്ത്രാ ക്ഷേത്രത്തിനു സമീപമുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.