കോഴിക്കോട് - കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; വലഞ്ഞ് ജനം

കേസിൽ മതിയായ അന്വേഷണം നടത്താതെയാണ് പൊലീസ് നടപടിയെന്നു പറഞ്ഞാണ് ജീവനക്കാർ പ്രതിഷേധിക്കുന്നത്
Private buses, representative image
Private buses, representative image

കോഴിക്കോട്: കോഴിക്കോട്ടും തലശേരിയിലും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. വിദ്യാർഥികളുടെ പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തതിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കുന്നത്.

കോഴിക്കോട്-കണ്ണൂർ, കോഴിക്കോട്-തൊട്ടിൽപ്പാലം, തലശേരി റൂട്ടുകളിൽ ഓടുന്ന ബസുകളാണ് പണിമുടക്കുന്നത്. തൊട്ടിൽപാലം റൂട്ടിൽ ഓടുന്ന ബസിൽ യാത്ര ചെയ്ത വിദ്യാർഥിയുടെ പരാതിയിൽ ചൊക്ലി പൊലീസും തൃശൂർ-കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസിൽ യാത്ര ചെയ്ത വിദ്യാർഥിയുടെ പരാതിയിൽ തേഞ്ഞിപ്പാലം സ്റ്റേഷനിലുമാണ് കേസെടുത്തത്. എന്നാൽ കേസിൽ മതിയായ അന്വേഷണം ഇല്ലാതെയാണ് പൊലീസ് നടപടിയെന്നു ആരോപിച്ചാണ് ജീവനക്കാർ പ്രതിഷേധിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com